നവോത്ഥാന കാലഘട്ടത്തിൽ  നേടിയെടുത്ത മൂല്യങ്ങൾക്ക് നേരെയുള്ള അതിക്രമം അപലപനീയം -അഡ്വ.വി.എസ് സുനിൽകുമാർ
         നവോത്ഥാന കാലഘട്ടത്തിൽ  നേടിയെടുത്ത മൂല്യങ്ങൾക്ക് നേരെയുള്ള അതിക്രമം അപലപനീയം ആണെന്ന് കൃഷി മന്ത്രി വി.എസ സുനിൽ കുമാർ.സ്ത്രീ -പുരുഷ സമത്വത്തിനും,നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.നവോത്ഥാന ഭൂമികയിലാണ് ഐക്യകേരളം പിച്ചവെച്ച ത്.സംസ്ഥാനത്തിന്റെ മുന്നോട്ടുള കുതിപ്പിന് നവോത്ഥാന മൂല്യങ്ങൾ സംരക്ഷി പ്പെടേണ്ടതുണ്ട്.അതിനായി ശ്രമിക്കാൻ എല്ലാവരും തയാറാകണം.വൈജ്ഞാനിക മേഖലയിൽ തനതായ സ്ഥാനം കൊടുങ്ങല്ലൂരിന്‌ ഉണ്ടായിരുന്നു.പുരാതന കാലഘട്ടത്തിലെ പ്രമുഖ ജൈന മത കേന്ദ്രമായിരുന്നു മതിലകം.പിൽക്കാലത് പല  കാരണങ്ങളാലാൽ തീരദേശ മേഖല വൈജ്ഞാനിക മേഖലയിൽ നിന്നും അകന്നു പോയി.പഴയ കാല പ്രതാപത്തിലേക്കുള്ള തിരിച്ചു പോക്കിന് എം.ഇ.എസ് അസ്മാബി കോളേജ് നൽകി കൊണ്ടിരിക്കുന്ന സംഭാവനകൾ വിലമതിക്കാൻ പറ്റാത്തത് ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുനർ നിർമ്മാണം നടത്തിയ അസ്മാബി കൊളേജ് ഓഡിറ്റോറിയം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
 എം.ഇ.എസ് തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് ശ്രീ കെ.കെ കുഞ്ഞുമൊയ്തീന്‍റെ അദ്ധ്യക്ഷതയിൽ  നടന്ന  ചടങ്ങിൽ എം.ഇ.എസ് തൃശൂർ ജില്ലാ സെക്രട്ടറി ശ്രീ.വി.എം.ഷൈൻ സ്വാഗതവും,ശ്രീ പി.കെ മുഹമ്മദ് ഷമീർ നന്ദിയും രേഖപ്പെടുത്തി. മതിലകം ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട് അ ബീദലി കെ.കെ,കൊടുങ്ങല്ലൂർ നഗരസഭാ ചെയർമാൻ .കെ.ആർ ജൈത്രൻ ,കൊടുങ്ങല്ലൂർ നഗരസഭാ പ്രതിപക്ഷ നേതാവ് .വി.ജി ഉണ്ണികൃഷ്ണൻ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ .എം.ജി ബാബു  , കോളേജ് മാനേജിംഗ് കമ്മറ്റി സെക്രട്ടറി ആൻഡ് കറസ്‌പോണ്ടന്റ് ശ്രീ കെ.എം.അബുൽ സലാം ,പ്രിൻസിപ്പാൾ ഡോ.അജിംസ് പി മുഹമ്മദ് ,മുൻ പ്രിൻസിപ്പാൾ ഡോ.എ .ബിജു , തൃശ്ശുർ ജില്ലാ കോളേജിയറ്റ് എജുക്കേഷൻ എ.ഒ  ശ്രീ രാംദാസ് ,  സ്റ്റാഫ് സെക്രട്ടറി ശ്രീമതി റീനാ മുഹമ്മദ്, അലുംനി അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് കെ.എം,  പി.ബി മുഹമ്മദ് റാഫി,ശ്രീ മൊയ്‌തീൻ കുട്ടി താന്നിക്കൽ .പി.കെ ചന്ദ്രശേഖരൻ,.എം.ആർ ജോഷി, . പി.എം മൊയ്തീൻ,.മുഷ്താഖ് മൊയ്തീൻ ,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു