എം.ഇ.എസ് തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് ശ്രീ കെ.കെ കുഞ്ഞുമൊയ്തീന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന  ചടങ്ങില്‍   ,കോളേജിൽ സ്ഥാപിച്ച സോളാർ പ്ലാന്റിന്റെ ഉദ്‌ഘാടനം  ബഹു.കൈപ്പമംഗലം  എം.എൽ.എ ടൈസൺ മാസ്റ്റർ , നിർവഹിച്ചു.

അനെർട്ടുമായി സഹകരിച്ചു കൊണ്ട് 10 KW പവർ പ്ലാന്റ് ആണ് കോളേജിൽ സ്ഥാപിച്ചിട്ടുള്ളത്. കോളേജിന്റെ മെയിൻ ബിൽഡിംഗ് പൂർണ്ണമായും സോളാർ പവറിൽ പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. അധികമായി ഉൽപാദിപ്പിക്കുന്ന കറന്റ് വൈദുതി വകുപ്പിന് നൽകുകയും അതിന്റെ വില അതാത് മാസത്തെ കറന്റ് ബില്ലിൽ കുറയ്ക്കുകയുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഏകദേശം പത്ത് ലക്ഷം രൂപ ചിലവഴിച്ച് സ്ഥാപിച്ച ഈ പ്ലാന്റിന്റെ മുടക്കം മുതൽ വരുന്ന അഞ്ച് വർഷത്തിനുള്ളിൽ തിരിച്ചു പിടിക്കാൻ സാധിക്കുന്നതാണ്